ലെമണ്‍ ബിസ്ക്കറ്റ്

by Geethalakshmi 2010-02-10 22:15:21

ലെമണ്‍ ബിസ്ക്കറ്റ്



ചേരുവകള്‍

1. വെണ്ണ -കാല്‍ കിലോ
2. പഞ്ചസാര പൊടിച്ചത് -200 ഗ്രാം
3. മുട്ടയുടെ ഉണ്ണി -2 എണ്ണം
4. മൈദ -അര കിലോ
5. ഉപ്പ് -പാകത്തിന്
6. പറങ്കിയണ്ടി ചെറുതായി അരിഞ്ഞത് -100 ഗ്രാം
7. വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
8. ചെറുനാരങ്ങാനീര് -ഒരു ടീസ്പൂണ്‍
9. ചെറുനാരങ്ങാതൊലി ചുരണ്ടിയത് =അര ടീസ്പൂണ്‍
10. പഞ്ചസാര -3 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം

വെണ്ണയും പഞ്ചസാരയും ഒരുമിച്ച് യോജിപ്പിച്ചശേഷം അതില്‍ മുട്ടയും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
മൈദയില്‍ ഉപ്പും അരിഞ്ഞുവെച്ചിരിയ്ക്കുന്ന പറങ്കിയണ്ടിയും,വാനില എസ്സെന്‍സ്സും,ചെറുനാരങ്ങാനീരും,ചെറു നാരങ്ങാതൊലി ചുരണ്ടിയതും ചേര്‍ത്ത് കുഴച്ചെടുക്കുക.ഇത് ചെറിയ ഉരുളകളാക്കി ഇഷ്ടമുള്ള രൂപത്തില്‍ പരത്തി 300 ഡിഗ്രി F ചൂടുള്ള ഇലക്ട്രിക്‌ അടുപ്പില്‍ വെച്ച് ബേക്ക് ചെയ്തെടുക്കുക.പഞ്ചസാരയും ചെറു നാരങ്ങാ തൊലി ചുരണ്ടിയതും കുഴച്ച് വെന്തുവരുന്ന ബിസ്ക്കറ്റിന്റെ മുകളില്‍ വിതറുക.ബിസ്ക്കറ്റ് കരുകരുപ്പായി ഇരിയ്ക്കുന്നതിനുവേണ്ടി ഒന്നുകൂടി ബേക്ക് ചെയ്ത് എടുക്കുക.

Tagged in:

1712
like
0
dislike
0
mail
flag

You must LOGIN to add comments