ഫ്ലവര്‍ ബിസക്കറ്റ്
by Geethalakshmi[ Edit ] 2010-02-10 22:22:12
ഫ്ലവര്‍ ബിസക്കറ്റ്
1. വെണ്ണ -കാല്‍ കിലോ
2. പഞ്ചസാര പൊടിച്ചത് -200 ഗ്രാം
3. മുട്ടയുടെ ഉണ്ണി -2
4. മൈദ - അര കിലോ
5. ഏലക്ക പൊടിച്ചത് -അര ടീസ്പൂണ്‍
6. ഉപ്പ് -1 നുള്ള്
7. ചെറുനാരങ്ങാനീര് -അര ടീസ്പൂണ്‍
8. ചെറുനാരങ്ങാത്തൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം
മൈദ,ഏലക്കാപൊടിച്ചത്,ഉപ്പ് എന്നിവ കൂട്ടിയിളക്കി 2 പ്രാവശ്യം തെള്ളുക.വെണ്ണയും പഞ്ചസാരയും ഒന്നിച്ചു മാര്‍ദ്ധവപ്പെടുത്തി ഇതില്‍ ചേര്‍ക്കുക.മുട്ടയുടെ ഉണ്ണി പതച്ച് ഇതില്‍ ഒഴിക്കുക.ചെറു നാരങ്ങാനീരും ചെറുനാരങ്ങാതൊലി ചുരണ്ടിയതും ചേര്‍ത്ത് അധികം ബലം പ്രയോഗിക്കാതെ കുഴച്ചെടുത്ത്
ഒരു തട്ടത്തില്‍ നെയ്യ് പുരട്ടി മാവ് നിരപ്പായി തൂകി അധികമുള്ള പൊടി തട്ടിക്കളയുക.
കുഴച്ച മാവ് ഉരുളകളാക്കി നക്ഷത്രത്തിന്റെ രൂപത്തിലുള്ള വലിയ കേക്ക് -ഐസിംഗ് ട്യൂബിലാക്കി
നാണയങ്ങളേക്കാള്‍ അല്പം വലിപ്പത്തില്‍ മുറുക്കു ചുറ്റുന്നതുപോലെ ഒറ്റ വട്ടമായി ചുറ്റി തയ്യാറാക്കിയ തട്ടത്തില്‍
വെയ്ക്കുക.ഇത് നേരത്തെ 300 ഡിഗ്രി F ചൂടാക്കി ഇട്ടിരിയ്ക്കുന്ന അടുപ്പില്‍ 20 മിനിട്ട് ബേക്ക് ചെയ്യുക.
കരുകരുപ്പ് കിട്ടാന്‍ ബിസ്ക്കറ്റ് ഇളക്കി ഒന്നുകൂടി ചെറുചൂടില്‍ 10 മിനിട്ട് ബേക്ക് ചെയ്യുക.ഇങ്ങനെ തയ്യാറാക്കിയ
ബിസ്ക്കറ്റിനെ അതിന്റെ കരുകരുപ്പ് നഷ്ടപ്പെടാതെ കുപ്പിയിലാക്കി ഉപയോഗിക്കുക.
You might also like:
* കോളിഫ്ലവര്‍ പൊറോട്ട
* സ്റ്റിര്‍ ഫ്രൈ കോളിഫ്ലവര്‍
* കോളിഫ്ലവര്‍
* കോളി ഫ്ലവര്‍ ഫ്രൈ
* കോളിഫ്ലവര്‍ ചില്ലി,ഫ്രൈ ചില്ലി കോളിഫ്ലവര്‍