പൈനാപ്പിള്‍ സോസ്
by Geethalakshmi[ Edit ] 2010-02-10 22:28:06
പൈനാപ്പിള്‍ സോസ്
1. വാസന ദ്രവ്യം ചേര്‍ക്കാത്ത പൈനാപ്പിള്‍ ജാം - ഒരു കപ്പ്
2. പഞ്ചസാര -ഒരു ടീസ്പൂണ്‍
3. വെള്ളം -അര കപ്പ്
4. കൊച്ചിനില്‍ കളര്‍ -ഒരു തുള്ളി
5. ചെറുനാരങ്ങാനീര് -ഒരു ടീസ്പൂണ്‍
പൈനാപ്പിള്‍ ജാമില്‍ പഞ്ചസാരയും വെള്ളവും ചേര്‍ത്ത് നന്നായി കലക്കി അടുപ്പില്‍ വെച്ച് ചൂടാക്കുക.ഇതില്‍
കളറും ചെറുനാരങ്ങാനീരും ചേര്‍ത്ത് സോസ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.പുഡിംഗ്,പാന്‍കേക്ക് ഇവയുടെ കൂടെ ഉപയോഗിക്കാന്‍ നല്ലതാണ്.
(കൊച്ചിനില്‍ കളര്‍ ഉപയോഗിക്കുന്നത് സോസിന് ഇളം റോസ് കളര്‍ കിട്ടുന്നതിന് വേണ്ടിയാണ്.ജാമിന് മഞ്ഞനിറം ഇല്ലെങ്കില്‍ വേറെ കളര്‍ ചേര്‍ക്കണം.)