ക്രീം കേക്ക
by Geethalakshmi[ Edit ] 2010-02-10 22:38:52
ക്രീം കേക്ക്
ചേരുവകള്‍
1. മൈദ -കാല്‍ കിലോ
ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
2. വെണ്ണ -125 ഗ്രാം
ഫ്രഷ് ക്രീം -125 ഗ്രാം
പൊടിച്ച പഞ്ചസാര -കാല്‍ കിലോ
3. മുട്ടയുടെ മഞ്ഞക്കരു -4
ഓറഞ്ച് നീര് -അര കപ്പ്
ചെറുനാരങ്ങാതൊലി ചുരണ്ടിയത് -അര ടീസ്പൂണ്‍
ഏലക്കാപ്പൊടി -അര ടീസ്പൂണ്‍
വാനില എസ്സന്‍സ് -അര ടീസ്പൂണ്‍
മുട്ടയുടെ വെള്ള -4
പഞ്ചസാര -1 ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം
ആദ്യത്തെ ചേരുവകള്‍ തെള്ളിയെടുക്കുക.വെണ്ണ ഉറച്ച ഫ്രഷ്‌ക്രീം ചേര്‍ത്തു മയപ്പെടുത്തി പൊടിച്ച പഞ്ചസാരയും ചേര്‍ത്തു ശരിക്ക് പതയ്ക്കുക.മുട്ടയുടെ മഞ്ഞക്കരു ഓരോന്നായി ചേര്‍ക്കുക.ഇടയ്ക്ക് ഓറഞ്ച് നീരും ചെറുനാരങ്ങാതൊലിയും ഏലക്കാപ്പൊടിയും കാല്‍ ടീസ്പൂണ്‍ വാനില എസ്സെന്‍സ്സും ചേര്‍ത്തു പതയ്ത്തക്കവിധം യോജിപ്പിച്ചെടുക്കുക.അതില്‍ മൈദമാവ്,ബേക്കിങ്ങ് പൌഡര്‍ എന്നിവ കുറച്ചു കുറച്ചായി ചേര്‍ത്ത് കട്ടകെട്ടാതെ സ്പൂണ്‍ കൊണ്ട് യോജിപ്പിക്കുക.മുട്ടയുടെ വെള്ള പതച്ചതില്‍ കാല്‍ ടീസ്പൂണ്‍ വാനില എസ്സെന്‍സ്സും,പഞ്ചസാരയും ചേര്‍ത്ത് വീണ്ടും പതയ്ക്കുക.ഈ മിശ്രിതം കേക്കിന്റെ കൂട്ടില്‍ സാവധാനം യോജിപ്പിക്കുക.അതിനുശേഷം നല്ല വിസ്താരമുള്ള മയം പുരട്ടിയ കടലാസ്സിട്ട പാത്രത്തില്‍ അല്പം മൈദ വിതറി ഒരുപോലെ നിരത്തുക.കേക്കുകൂട്ട് ഇതില്‍ ഒഴിച്ച് നിരപ്പക്കാതെ 400 ഡിഗ്രി F ചൂടില്‍ സാധാരണ കേക്ക് പോലെ
ബേക്ക് ചെയ്യണം.