കാരറ്റ് കേക്ക്
by Geethalakshmi[ Edit ] 2010-02-10 22:39:31
കാരറ്റ് കേക്ക്
ചേരുവകള്‍
1. മൈദ -2 കപ്പ്
2. മുട്ട -1
3. മുട്ടയുടെ വെള്ളക്കരു -2
4. ഫ്രൂട്ട് സ്വീറ്റ്നര്‍ -മുക്കാല്‍ കപ്പ്
5. സസ്യ എണ്ണ -മുക്കാല്‍ കപ്പ്
6. കൈതച്ചക്ക ഇടിച്ചുപിഴിഞ്ഞ് നീരും
ചേര്‍ത്ത മിശ്രിതം -1 കപ്പ്
7. ബേക്കിങ്ങ് സോഡാ -2 ടീസ്പൂണ്‍
8. ഉപ്പ് -പാകത്തിന്
9. കറുവപ്പട്ട -2 ടീസ്പൂണ്‍
10. തേങ്ങ തിരുമ്മിയത് -1 കപ്പ്
11. പച്ച കാരറ്റ് തിരുമ്മിയത് -2 കപ്പ്
12. അണ്ടിപരിപ്പ് നുറുക്കിയത് -2/3 കപ്പ്
13. വാനില -2 ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം
മുട്ട,എണ്ണ,വാനില,ഫ്രൂട്ട് സ്വീറ്റ്നര്‍ എന്നിവ നന്നായി അടിച്ചു പതപ്പിക്കുക.കൈതച്ചക്ക ചേര്‍ത്തിളക്കുക.
മൈദ,ബേക്കിങ്ങ് സോഡാ,പട്ട,ഉപ്പ് എന്നിവയെല്ലാം കൂടി യോജിപ്പിക്കുക.തേങ്ങ,കാരറ്റ് എന്നിവ തിരുമ്മിയതും അണ്ടിപരിപ്പും ചേര്‍ക്കുക.അതിനുശേഷം ഇവയെല്ലാം കൂടി ചേര്‍ത്ത് മിശ്രിതമാക്കുക.
കേക്ക് ബേക്ക് ചെയ്യുന്ന ഓവനില്‍ കൂട്ട് ഒഴിച്ച് 350 ഡിഗ്രി (f) ല്‍ 30-40 മിനിട്ട് ബേക്ക് ചെയ്യുക.
തണുത്തതിനുശേഷം കഷണങ്ങളായി മുറിച്ചു ഉപയോഗിക്കുക.