മാര്‍ബിള്‍ കേക്ക്
by Geethalakshmi[ Edit ] 2010-02-10 22:40:12
മാര്‍ബിള്‍ കേക്ക്
1. ബട്ടര്‍ -150 ഗ്രാം
2. പൊടിച്ച പഞ്ചസാര -150 ഗ്രാം
3. മൈദ -150 ഗ്രാം
4. ബേക്കിങ്ങ് പൌഡര്‍ -മുക്കാല്‍ ടീസ്പൂണ്‍
5. കൊക്കോ പൌഡര്‍ -2 ടേബിള്‍ സ്പൂണ്‍
6. മുട്ട -3
7. എസ്സന്‍സ് -അര ടീസ്പൂണ്‍
പാകം ചെയ്യുന്ന വിധം
ബട്ടറും പഞ്ചസാരയും കൂടി നന്നായി അടിച്ച് മുട്ടയുടെ മഞ്ഞയും ഇട്ട് അടിക്കുക.ബേക്കിങ്ങ് പൌഡര്‍,മൈദ ഇവയും കൂടി അരിച്ച് കുറേശ്ശെ കൂട്ടില്‍ ചേര്‍ത്ത് ചെറുതായി ഇളക്കുക.മുട്ടയുടെ വെള്ള നന്നായി
പതപ്പിച്ച് ഇതില്‍ യോജിപ്പിച്ച് രണ്ടു സമഭാഗമാക്കുക.ബേക്കിങ്ങ് ട്രേയില്‍ നെയ്യ് പുരട്ടിവെയ്ക്കുക.ബേക്കിങ്ങ്
എസ്സന്‍സ് കുറേശ്ശെ ചേര്‍ത്ത് ഇളക്കി വെയ്ക്കുക.ബേക്കിങ്ങ് ട്രേയില്‍ ഈ കൂട്ട് കുറച്ചിട്ട് നിരത്തുക.വീണ്ടും
ആദ്യത്തെ കൂട്ടു നിരത്തി കൊക്കോ കൂട്ടു നിരത്തിവെയ്ക്കുക.180 ഡിഗ്രി ചൂടില്‍ 25 മിനിട്ട് ബേക്കു ചെയ്തെടുക്കുക.3-4 ദിവസത്തിനു മുമ്പ് ഉണ്ടാക്കി വെച്ചാല്‍ നല്ല മാര്‍ദ്ധവമുണ്ടാകും.