പൂവന്‍പഴം,തേങ്ങാപ്പീര,കൊക്കോകേക്ക
by Geethalakshmi[ Edit ] 2010-02-10 22:41:24
പൂവന്‍പഴം,തേങ്ങാപ്പീര,കൊക്കോകേക്ക്
ചേരുവകള്‍
1. മൈദ -2 കപ്പ്
2. വെണ്ണ -1 കപ്പ്
3. പഞ്ചസാര -ഒന്നര കപ്പ്
4. കൊക്കോപ്പൊടി -2 ടേബിള്‍ സ്പൂണ്‍
5. പൂവന്‍പഴം -2 എണ്ണം (വെണ്ണപോലെ ഉടയ്ക്കണം.)
6. തേങ്ങാ തിരുമ്മിയത് -അര കപ്പ്
7. മുട്ട -3 എണ്ണം
8. തൈര് -കാല്‍ കപ്പ്
9. പാല്‍ -അര കപ്പ്
10. ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
11. വാനില എസ്സന്‍സ് -1 ടീസ്പൂണ്‍
12. ജാതിയ്ക്ക പൊടിച്ചത് -അര ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം
മൈദ,ബേക്കിങ്ങ് പൌഡര്‍,ജാതിയ്ക്കപ്പൊടി എന്നിവ ഒന്നിച്ച് തെള്ളിയെടുക്കുക.വെണ്ണയും പഞ്ചസാര പൊടിച്ചതും നല്ലവണ്ണം കേക്ക് മിക്സര്‍ ഉപയോഗിച്ച് മിക്സ് ചെയ്യുക.മുട്ട ഓരോന്നുവീതം ചേര്‍ത്ത്
മിക്സ് ചെയ്യുക.ഇതില്‍ തൈര്,പൂവന്‍പഴം ഇവ ചേര്‍ത്ത് ഇളക്കുക.(മിക്സര്‍ ഉപയോഗിക്കരുത്) കേക്ക് പാത്രത്തില്‍ കൂട്ടിന്റെ മുക്കാല്‍ ഭാഗം ഒഴിക്കുക.ബാക്കി കാല്‍ ഭാഗത്തില്‍ കൊക്കോപ്പൊടി ചേര്‍ത്ത് അതും പാത്രത്തില്‍ ഒഴിച്ച് ഇളക്കുക.40-50 മിനിട്ട് വരെ ബേക്ക് ചെയ്യുക.