ലൈറ്റ് ഫ്രൂട്ട് കേക്ക്
by Geethalakshmi[ Edit ] 2010-02-10 22:42:40
ലൈറ്റ് ഫ്രൂട്ട് കേക്ക്
ചേരുവകള്‍
1. മൈദ -250 ഗ്രാം
2. പൊടിച്ച പഞ്ചസാര -250 ഗ്രാം
3. ബേക്കിങ്ങ് പൌഡര്‍ -1 ടീസ്പൂണ്‍
4. ബട്ടര്‍ -250 ഗ്രാം
5. അണ്ടിപരിപ്പ് നുറുക്കിയത് -50 ഗ്രാം
6. മുന്തിരിങ്ങ -50 ഗ്രാം
7. ഈന്തപ്പഴം -50 ഗ്രാം
8. ഓറഞ്ച് പീല്‍ -50 ഗ്രാം
9. ഫ്രൂട്ടി -50 ഗ്രാം
10. തേന്‍ -2 ടേബിള്‍ സ്പൂണ്‍
11. ഗ്രാമ്പു,പട്ട,ജാതിയ്ക്കാപ്പൊടി -1 ടീസ്പൂണ്‍
12. എസ്സന്‍സ് -1 ടീസ്പൂണ്‍
13. മുട്ട -4
പാചകം ചെയ്യുന്ന വിധം
ഒരു പാത്രത്തില്‍ ബട്ടറും പഞ്ചസാരയും ഇട്ട് ഇലക്ട്രിക് ബീറ്റര്‍ കൊണ്ട് നന്നായി അടിച്ചു യോജിപ്പിക്കുക.മുട്ട ഓരോന്നായി പൊട്ടിച്ച് ഇതില്‍ ഒഴിച്ച് അടിക്കുക.മൈദ,ബേക്കിങ്ങ് പൌഡര്‍ ഇവ കൂടി
അരിച്ചുവെയ്ക്കുക. മൈദയില്‍ അരിഞ്ഞ പഴങ്ങള്‍ ഇട്ട് ഇളക്കിവെയ്ക്കുക.മൈദ കുറേശ്ശെ ബട്ടര്‍ കൂട്ടിലിട്ട് ഇളക്കി
എസ്സന്‍സും തേനും പൊടികളും ചേര്‍ത്തുവെയ്ക്കുക.ഒരു ബേക്കിങ്ങ് ട്രേയില്‍ നെയ്പുരട്ടി മൈദ കുടഞ്ഞ് കൂട്ട്
ഒഴിച്ച് നിരത്തുക.ചൂടായ ഓവനില്‍ വെച്ച് അരമണിക്കൂര്‍ ബേക്ക് ചെയ്തെടുക്കുക.