പൈനാപ്പിള്‍ കേക്ക്
by Geethalakshmi[ Edit ] 2010-02-10 22:43:22
പൈനാപ്പിള്‍ കേക്ക്്
1. മൈദ - കാല്‍ കിലോ
2. വെണ്ണ -കാല്‍ കിലോ
3. പൊടിച്ച പഞ്ചസാര -കാല്‍ കിലോ
4. പഞ്ചസാര -2 ടേബിള്‍ സ്പൂണ്‍
5. ചെറി രണ്ടായി കീറിയത് - 5 എണ്ണം
6. മുട്ട -4
7. ബേക്കിങ്ങ് പൌഡര്‍ - 1 ടീസ്പൂണ്‍
8. പൈനാപ്പിള്‍എസ്സെന്‍സ് - അര ടീസ്പൂണ്‍
9. ജാതിയ്ക്ക,പട്ട,ഗ്രാമ്പു പൊടിച്ചത് -1 ടേബിള്‍ സ്പൂണ്‍
10. പൈനാപ്പിള്‍ - അര മുറി
പാകം ചെയ്യുന്ന വിധം
പൈനാപ്പിള്‍ വട്ടത്തില്‍ മുറിച്ച് കൂഞ്ഞു കളഞ്ഞ് ഓരോന്നിലും ചെറി വെച്ച് നിരത്തണം.പൊടിച്ച
പഞ്ചസാരയും വെണ്ണയും കൂടി നന്നായി തേച്ചു യോജിപ്പിക്കുക.ഇതില്‍ മുട്ടയുടെ ഉണ്ണിയിട്ടു തേയ്ക്കുക.ബേക്കിംഗ് പൌഡര്‍, മൈദ ഇവയും അരിച്ചുവെയ്ക്കുക.വെണ്ണ തേച്ചതില്‍ മൈദ കുറേശ്ശെ യോജിപ്പിക്കുക.2 സ്പൂണ്‍ പഞ്ചസാര കരിച്ചത് ഈ കൂട്ടില്‍ ചേര്‍ത്ത് ഇളക്കിവെയ്ക്കുക.മുട്ടയുടെ വെള്ള
പതപ്പിച്ചതും ചേര്‍ത്ത് എസ്സെന്‍സ് പൊടികളും ഇട്ട് ഇളക്കി പൈനാപ്പിളിന്റെ മുകളില്‍ ഒഴിച്ചുനിരത്തുക.പാത്രം
ഫോയില്‍ പേപ്പര്‍ കൊണ്ട് മൂടി ചൂടായ ഓവനില്‍ വെച്ച് ബേക്ക് ചെയ്തെടുക്കുക.