അട പ്രഥമന്‍
by Geethalakshmi[ Edit ] 2010-02-10 23:03:22
അട പ്രഥമന്‍
അട പ്രഥമന്‍
ചേരുവകള്‍
അട -100 ഗ്രാം
ശര്‍ക്കര -അര കിലോ
തേങ്ങയുടെ ഒന്നാംപാല്‍ -2 കപ്പ്
രണ്ടാംപാല്‍ -2 കപ്പ്
മൂന്നാംപാല്‍ -4 കപ്പ്
അണ്ടിപരിപ്പ് -10 എണ്ണം
മുന്തിരിങ്ങ -20 എണ്ണം
ഏലക്കാപ്പൊടി -2 ടേബിള്‍ സ്പൂണ്‍
നെയ്യ് -2 ടേബിള്‍ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
അട നല്ല മയത്തില്‍ വേവിച്ചെടുത്ത് തണുത്ത വെള്ളത്തില്‍ ഇട്ട് ഊറ്റിയെടുക്കുക.ശര്‍ക്കര തിളപ്പിച്ച് അരിച്ചെടുക്കുക.അട ശര്‍ക്കരയില്‍ ഇട്ട് അടുപ്പില്‍ വെച്ച് കുറച്ചുസമയം വഴറ്റുക.വഴന്നുകഴിഞ്ഞ് തേങ്ങയുടെ രണ്ടും മൂന്നും പാല്‍ ഒഴിച്ച് അടിയില്‍ പിടിയ്ക്കാതെ ഇളക്കുക.കുറുകി വരുമ്പോള്‍ ഒന്നാംപാല്‍ ഒഴിച്ച് ഇളക്കി
ഏലക്കാപ്പൊടിയും നെയ്യില്‍ വറുത്ത അണ്ടിപരിപ്പും മുന്തിരിങ്ങയും ചേര്‍ത്ത് വാങ്ങി തണുത്തശേഷം ഉപയോഗിക്കുക.