മുന്തിരിക്കൊത്ത്
by Geethalakshmi[ Edit ] 2010-02-10 23:06:13
മുന്തിരിക്കൊത്ത്
മുന്തിരിക്കൊത്ത്
1. ചെറുപയര്‍ -2 കപ്പ്
2. ശര്‍ക്കര -1 കപ്പ്
3. തേങ്ങതിരുമ്മിയത് -2 കപ്പ്
4. ഏലക്കാപ്പൊടി -1 ടീസ്പൂണ്‍
5. കടലമാവ് -1 കപ്പ്
6. അരിപ്പൊടിവറുക്കാത്തത് -1 കപ്പ്
7. ഉപ്പ്,എണ്ണ -പാകത്തിന്
പാകം ചെയ്യുന്ന വിധം
പയറു വറുത്തു തൊലി കളഞ്ഞെടുക്കുക.ഇത് മിക്സിയില്‍ ഒരുവിധം പൊടിക്കുക.ശര്‍ക്കര അടുപ്പില്‍ വെച്ച്
ഉരുകുമ്പോള്‍ തേങ്ങ തിരുമ്മിയത് ഏലക്കാപ്പൊടി ഇവ ഇട്ട് ഇളക്കുക.പയറു പൊടിച്ചതും ചേര്‍ത്തിളക്കി ഉരുട്ടാവുന്ന പരുവത്തില്‍ വാങ്ങി ചെറിയ ഉരുളകളാക്കുക.കടലമാവും അരിമാവും ഉപ്പും ചേര്‍ത്ത് കട്ടിയായി
കലക്കിയ മാവില്‍ ഉരുളകള്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.