ഒരപ്പം

by Geethalakshmi 2010-02-10 23:13:02

ഒരപ്പം


ഒരപ്പം

1. അരിപ്പൊടി നന്നായി വറുത്തത്‌ -2 കപ്പ്
2. ശര്‍ക്കര -1 കിലോ
3. തേങ്ങയുടെ മൂന്നുപാല്‍ -2 തേങ്ങയുടെ
4. ഡാല്‍ഡ -കാല്‍ കിലോ
5. മുന്തിരിങ്ങ -100 ഗ്രാം
6. അണ്ടിപരിപ്പ് -100 ഗ്രാം
7. ഏലക്ക -6
8. ഗ്രാമ്പു -4
9. പട്ട -2 കഷണം

പാകം ചെയ്യുന്ന വിധം

അരിപ്പൊടി,ശര്‍ക്കര ഉരുക്കിയത്,തേങ്ങയുടെ മൂന്ന് പാല് ഇവ ഒന്നിച്ച് കലക്കിവെയ്ക്കുക.ഒരു ഉരുളിയില്‍
ഡാല്‍ഡ പകുതിയിട്ട് മുന്തിരിങ്ങയും അണ്ടിപരിപ്പും വറുത്തശേഷം അതില്‍ കലക്കിയത് ഒഴിച്ച് കുറുകുന്നതുവരെ
ഇളക്കുക.ഏലക്ക,ഗ്രാമ്പു,പട്ട,ഇവ പൊടിച്ചിടുക.മുകളില്‍ കോരിയിട്ടാല്‍ നില്‍ക്കുന്ന പരുവത്തില്‍ ഡാല്‍ഡ പുരട്ടിയ ഒരു ബേക്കിങ്ങ് ട്രേയില്‍ ആക്കി മുകളില്‍ ബാക്കി ഡാല്‍ഡ ഒഴിച്ച് നിരത്തി ബേക്ക് ചെയ്യുക.ബേക്ക് ചെയ്യുമ്പോള്‍ ഡാല്‍ഡ ഉരുകി വന്നാല്‍ ഊറ്റിയെടുക്കണം.

Tagged in:

1564
like
0
dislike
0
mail
flag

You must LOGIN to add comments