ബര്‍ഫി
by Geethalakshmi[ Edit ] 2010-02-10 23:18:47
ബര്‍ഫി
1. പാല്‍പ്പൊടി -3 ഗ്രാം
2. കോണ്‍ഫ്ലവര്‍ -100 ഗ്രാം
3. ബട്ടര്‍ -150 ഗ്രാം
4. പുളിച്ചുപൊങ്ങിയ മാവ് -75 ഗ്രാം
5. പാല്‍പ്പാട -250 മി.ലി.
6. വെള്ളം -250 മി.ലി.
7. പഞ്ചസാര -325 ഗ്രാം
പാചകം ചെയ്യുന്ന വിധം
ഒരു ബേക്കിങ്ങ് ട്രേയില്‍ ബട്ടര്‍ പുരട്ടി അല്‍പസമയം വെയ്ക്കുക.
ഒരു വലിയ പാനില്‍ (സോസ്പാന്‍ പോലെയുള്ള)ബട്ടര്‍ ഉരുക്കുക.തീ കുറച്ചതിനുശേഷം കോണ്‍ഫ്ലവറും,മാവും ചേര്‍ക്കുക.ഏതാണ്ട് 3 മിനിട്ട് നേരത്തേയ്ക്ക് നന്നായി ഇളക്കുക.മിശ്രിതത്തിന് ഗോള്‍ഡന്‍ ബ്രൌണ്‍ നിറമാകുന്നതുവരെ ഇളക്കിക്കൊണ്ടേയിരിയ്ക്കണം.
ബ്രൌണ്‍ നിറമായിക്കഴിഞ്ഞാല്‍ അടുപ്പില്‍ നിന്നും പാത്രം വാങ്ങാവുന്നതാണ്.അതിനുശേഷം പാല്‍പ്പൊടിയും
കൂടി ചേര്‍ത്ത് നന്നായി ഇളക്കണം.എല്ലാ ചേരുവകളും കൂടി നന്നായി യോജിക്കുന്നതുവരെ ഇളക്കിക്കൊണ്ടേ യിരിയക്കണം.അതിനുശേഷം പാല്‍പ്പാടയും ചേര്‍ക്കുക.
പഞ്ചസാരയും വെള്ളവും കൂടി വേറൊരു സോസ് പാനില്‍ തിളപ്പിക്കുക.ഇടയ്ക്കിടയ്ക്ക് ഇളക്കിക്കൊണ്ടിരിയ്ക്കണം.അതിനുശേഷം തീ അണയ്ക്കുക.സിറപ്പാകാന്‍ ഏതാണ്ട് 6 മിനിട്ട് വേണ്ടിവരും.
ഈ സിറപ്പെടുത്ത് നേരത്തെ തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതത്തില്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക.
അതിനുശേഷം ഈ മിശ്രിതമെടുത്ത് നേരത്തെ ബട്ടര്‍ പുരട്ടിവെച്ചിരിയ്ക്കുന്ന ട്രേയില്‍ ഒഴിച്ചുവെയ്ക്കുക.ഈ മിശ്രിതം തണുക്കാന്‍ അനുവദിക്കുക.അതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.
അല്പം ചുവപ്പോ പച്ചയോ ഫുഡ്കളര്‍ എടുത്ത് സിറപ്പില്‍ ചേര്‍ത്താല്‍ ബര്‍ഫിയെ കൂടുതല്‍ ആകര്‍ഷകവുമാക്കാം.