തീന്‍ ബേക്ക്ഡ് ആപ്പിള്‍ ടാര്‍ട്ട്
by Geethalakshmi[ Edit ] 2010-02-10 23:25:45
തീന്‍ ബേക്ക്ഡ് ആപ്പിള്‍ ടാര്‍ട്ട്
1. മൈദ -250 ഗ്രാം
2. തണുപ്പിച്ച വെണ്ണ -200 ഗ്രാം
3. തണുത്ത വെള്ളം -പാകത്തിന്
4. ഉപ്പ് -പാകത്തിന്
5. ചെറുനാരങ്ങാനീര് -1 ടീസ്പൂണ്‍
6. ആപ്പിള്‍ -ആവശ്യത്തിന്
പാചകം ചെയ്യുന്ന വിധം
മൈദയില്‍ ചെറുനാരങ്ങാനീരും പാകത്തിന് ഉപ്പും ചേര്‍ത്ത് തണുത്ത വെള്ളമൊഴിച്ച് നല്ലമയത്തില്‍
കുഴച്ചെടുക്കുക.ഒരു മണിക്കൂര്‍ നേരം മാറ്റി വെയ്ക്കുക.ഒരു പ്ലാസ്റ്റിക് കവറില്‍ വെണ്ണ എടുത്ത് അര ഇഞ്ച് കനത്തില്‍ പരത്തിയെടുക്കുക.
മാവിന്റെ മുകളില്‍ കോണോടു കോണായി വെണ്ണ വെച്ചിട്ട് മാവിന്റെ നാല് വശവും ഉള്ളിലേയ്ക്ക്
മടക്കുക.കവറിന്റെ ആകൃതിയില്‍ ഇരിയ്ക്കുന്ന മാവ് ഒരു ക്ലിങ്ങ് ഫിലിം ഉപയോഗിച്ച് മൂടി 40 മിനിട്ട് നേരത്തേയ്ക്ക് ഫ്രിഡ്ജില്‍ വെയ്ക്കുക.
അതിനുശേഷം ഒരു സ്ലാബില്‍ മാവ് തൂകി ഫ്രിഡ്ജില്‍ നിന്നെടുത്ത് പേസ്ട്രി മയത്തില്‍ ചതുരാകൃതിയില്‍ പരത്തുക.ഇതിന്റെ രണ്ടു വശങ്ങളും ഉള്ളിലേയ്ക്ക് മടക്കി നടുഭാഗത്ത് മുട്ടിക്കുക.ഇത് വീണ്ടും മടക്കി ഒരു ബുക്കിന്റെ ആകൃതിയിലാക്കുക.അര മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വെയ്ക്കുക.ഈ പ്രക്രിയ
അര മണിക്കൂര്‍ ഇടവിട്ട് 3 പ്രാവശ്യം ചെയ്യണം. ഓരോ പ്രാവശ്യവും പരത്തുമ്പോള്‍ വെണ്ണ പുറത്തുവരാതെ
ശ്രദ്ധിക്കണം.
ആപ്പിള്‍ എടുത്ത് തൊലി കളഞ്ഞ് കനം കുറച്ച് കഷണങ്ങള്‍ ആക്കുക.ആവശ്യത്തിന് മാവ് എടുത്ത് ഇഷടമുള്ള ആകൃതിയില്‍ കട്ടിയായി പരത്തുക.ഇവ ബേക്കിങ്ങ് ട്രേയില്‍ നിരത്തിവെയ്ക്കുക.അതിന്റെ മുകളില്‍
അല്പം ടോഫി സോസ് പുരട്ടുക.വശങ്ങളില്‍ കാല്‍ ഇഞ്ച് സ്ഥലം വിടണം. പിന്നിട് ആപ്പിള്‍ കഷണങ്ങള്‍ നിരത്തണം.അപ്പോഴും വശങ്ങളില്‍ നിന്ന് കാല്‍ ഇഞ്ച് വിട്ടിരിയ്ക്കണം.ഇതിന്റെ മുകളില്‍ വെണ്ണ ഉരുക്കിയത്
തടവുക.കുറച്ച് പഞ്ചസാരയും മുകളില്‍ തൂവാം.
ചൂടാക്കി വെച്ച ഓവനില്‍ 180 ഡിഗ്രി സെന്റീ ഗ്രേഡില്‍ വശങ്ങള്‍ ബ്രൌണ്‍ നിറമാകുന്നതുവരെ ഇവ ബേക്ക് ചെയ്തെടുക്കുക.ഓവനില്‍ നിന്ന് മാറ്റി തണുക്കാന്‍ അനുവദിക്കുക.പിന്നിട് കഷണങ്ങളാക്കി മുറിച്ചെടുക്കുക.