മലര്‍ മിഠായി

by Geethalakshmi 2010-02-10 23:27:29

മലര്‍ മിഠായി


1. അമുല്‍ വെണ്ണ -6 ടേബിള്‍ സ്പൂണ്‍
2. മുട്ട പതപ്പിച്ചത് -1 എണ്ണം
3.പഞ്ചസാര പൊടിച്ചത് -1 കപ്പ്
4.ഉപ്പ് -1 നുള്ള്
5.അരിഞ്ഞ ഈന്തപ്പഴം -ഒന്നേകാല്‍ കപ്പ്
6. മലര് -4 കപ്പ്

പാകം ചെയ്യുന്ന വിധം

ഒരു സോസ് പാനില്‍ 1 മുതല്‍ 5 വരെയുള്ള ചേരുവകള്‍ മൂന്നു മിനിട്ട് പാകം ചെയ്യുക.കൂട്ട് തിളച്ച് വശത്തുപിടിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് വാങ്ങുക.പിന്നെയും കുറച്ചു സമയം ഇളക്കിക്കൊണ്ടിരിയ്ക്കണം.ഈ പാനിയില്‍ മലരിട്ടു നല്ലവണ്ണം ഇളക്കി യോജിപ്പിക്കുക.ഇത് ഒരു ഉരുണ്ട തടിക്കഷണത്തിന്റെ രൂപത്തില്‍ ഉരുട്ടി എടുക്കുക.ഫോയില്‍ പേപ്പറില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കുക.കുറച്ചുകഴിഞ്ഞ് കഷണങ്ങളായി മുറിച്ചെടുക്കുക.

Tagged in:

1767
like
0
dislike
0
mail
flag

You must LOGIN to add comments